• Moyin Kutty Vaidyar Smarakam

    Kondotty is the birth place of Mappila Songs legend Moyin kutty Vaidyar.

  • Sri Padmanabha temple

    Antique treasures worth 90,000 Crores INR has been found out from Sree Padhmanabha Swami Temple

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും -മുഖ്യമന്ത്രി

Monday, July 23, 2012 0 comments

സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയില്‍ എയര്‍ കേരള എക്സ്പ്രസ് ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരോട് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന എയര്‍ ഇന്ത്യയോട് യോജിക്കാന്‍ കഴിയില്ല. നേരത്തെ എയര്‍ കേരള എക്സ്പ്രസിന് അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വീസിന് അനുമതി നല്‍കൂവെന്നാണ് അറിയിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണമെന്ന് നിര്‍ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനികള്‍ക്കുള്ള നിബന്ധനകളാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ആസ്ഥാനം കൊച്ചിയില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കാറിന്‍െറ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വി.ഡി.സതീശന്‍റ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതിയില്ലെന്ന് കേന്ദ്രം

0 comments

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് 12.36 ശതമാനം നികുതി ഉണ്ടാകുമെന്ന് വിവിധ കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം. നികുതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി. ജോസഫ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ധനകാര്യ വകുപ്പിന്‍െറ സര്‍ക്കുലര്‍ അടക്കം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് കത്ത് നല്‍കുകയും ചെയ്തു. വിദേശത്തുനിന്ന് അയക്കുന്ന പണത്തിന് സേവനനികുതി വരില്ലെന്ന് ധനമന്ത്രാലയത്തിന്‍െറ സര്‍ക്കുലറില്‍ പറയുന്നു. സേവനത്തില്‍ പണത്തിന്‍െറ കൈമാറ്റം ഉള്‍പ്പെടുത്തിയിട്ടില്ല. അയക്കലാണ് നടക്കുന്നതെന്നതിനാല്‍ അത് സേവനത്തിന്‍െറ പരിധിയില്‍ വരുന്നില്ല. അതിനാല്‍ സേവനനികുതിയും ഉണ്ടാവില്ല. പ്രവാസികള്‍ പണം അയക്കുന്നതിന് ഈടാക്കുന്ന ചാര്‍ജുകള്‍ക്കും സേവന നികുതി വരില്ല. അയക്കുന്ന നടപടികള്‍ രാജ്യത്തിന് പുറത്താണ് നടക്കുന്നതെന്നതിനാല്‍ സേവന നികുതി വരില്ല. അയക്കുന്ന പണം വാങ്ങുന്ന വിദേശ ബാങ്കോ ധനകാര്യ സ്ഥാപനമോ ആണെങ്കിലും അതിന്‍െറ പേരില്‍ ഇവിടെ സേവന നികുതി ചുമത്തില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

‘അജ്വ’ മദീനാ ഈത്തപ്പഴം വില കിലോക്ക് 2000

0 comments

റമദാന്‍ ഈത്തപ്പഴ വിപണിയില്‍ ഇക്കുറി വൈവിധ്യമേറെ. കിലോക്ക് 2000 രൂപ വിലയുള്ള മദീനയില്‍നിന്നുള്ള മുന്തിയയിനം ‘അജ്വ’യാണ് പ്രധാന ആകര്‍ഷണം. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഇനമാണിത്. പ്രവാചകന്‍െറ കാലത്ത് നോമ്പ് മുറിച്ചിരുന്നത് ‘അജ്വ’ ഉപയോഗിച്ചാണെന്ന പ്രചാരണമാണ് ഇതിന്‍െറ പ്രസിദ്ധിക്ക് കാരണമത്രെ. വിലപിടിപ്പുള്ളതും ഗുണമേന്മയില്‍ മുമ്പനുമായ നാലിനം സൗദി ഇത്തപ്പഴം വിപണിയിലുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കിലോക്ക് 500 രൂപ വിലയുള്ള ഡെഗ്ലെറ്റ് നൂര്‍, റശ്ദിയാ എന്നിവയും 400 രൂപയുള്ള നാനാന്‍ എന്നിവയും സൗദിയില്‍നിന്ന് എത്തിയതാണ്. നദീദ് ഗള്‍ഫ് ഫാക്ടറിയുടെ പേരിലുള്ള അഞ്ച് കിലോയുടെ പെട്ടികളിലാണ് സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്തിരിക്കുന്നത്. മുമ്പ് ഗള്‍ഫ് ബസാറുകളില്‍ ചെറിയ പ്ളാസ്റ്റിക് പാക്കറ്റുകളിലാക്കി മാത്രമാണ് സൗദി ഈത്തപ്പഴം ലഭ്യമായിരുന്നത്. ജോര്‍ദാനില്‍നിന്നുള്ള നീളമേറിയ ഈത്തപ്പഴവും ചില കടകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മധുരവും ജലാംശം കൂടുതലുള്ളതുമാണിത്. ഇത് ഒരു പഴത്തിന് അഞ്ച് സെ.മി വരെ നീളമുണ്ട്. കിലോക്ക് 1400 രൂപയാണ് വില. ഇടത്തരം ഈത്തപ്പഴങ്ങളും സുലഭമാണ്. ഇവക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 മുതല്‍ 50 രൂപവരെ വര്‍ധനയുണ്ട്. ഇറാന്‍ ഇനങ്ങളാണിവയില്‍ കൂടുതലും. ഹാര്‍മണി ഇനത്തിന് കിലോക്ക് 170ഉം മര്‍യാമി ഇനത്തിന് 160ഉം ഫര്‍ദിന് 130ഉം ദഫ്റക്ക് 110ഉം രൂപയാണ് വില. കിലോക്ക് 80 രൂപ വിലയുള്ള ചുവപ്പ് ‘ബറാറി’ ഇനവും സുലഭമാണ്. ഉണക്ക കാരക്കക്ക് കിലോക്ക് 100 രൂപയാണ് വില. മുംബൈ വഴിയാണ് ഈത്തപ്പഴം എത്തുന്നത്. ഒമാന്‍, യു.എ.ഇ, ഇറാന്‍, അള്‍ജീരിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഈത്തപ്പഴം എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. രാജസ്ഥാനില്‍നിന്നുള്ള പച്ച ഈത്തപ്പഴവും വിപണിയിലുണ്ട്.

ഷവര്‍മ വില്‍ക്കരുതെന്ന്

0 comments

ബേക്കറി കടകളില്‍ ഇനി മുതല്‍ ‘ഷവര്‍മ’ വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. ബേക്കറികള്‍ക്ക് മുന്നില്‍ തുറന്ന സ്ഥലത്ത് പ്രദര്‍ശിപ്പിച്ച് അരിഞ്ഞെടുത്ത് കുബ്ബൂസില്‍ നിരത്തി ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് അകത്ത് കാത്തിരിക്കുന്ന ഉപഭോക്താവിന് എത്തിക്കുകയാണ് പതിവ്. വാഹനങ്ങള്‍ പോകുമ്പോഴുയരുന്ന പൊടിപടലങ്ങള്‍ ‘ഷവര്‍മ’ പറ്റിപ്പിടിക്കുന്നതും തലേദിവസത്തെ ബാക്കി വില്‍ക്കുന്നതായും ശ്രദ്ധയില്‍പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കട്ലറ്റില്‍ ബാക്കിവന്ന ഷവര്‍മയില്‍നിന്നുള്ള ഇറച്ചി ഉപയോഗിക്കുന്നതായും ആരോഗ്യ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ച കടകള്‍ക്ക് നോട്ടീസ് നല്‍കി.