‘എയര്‍ കേരള എക്സ്പ്രസ്’ അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും -മുഖ്യമന്ത്രി

Monday, July 23, 2012

സംസ്ഥാന സര്‍ക്കാറിന്‍െറ ഉടമസ്ഥതയില്‍ എയര്‍ കേരള എക്സ്പ്രസ് ആരംഭിക്കുന്നതിന് അനുമതി തേടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രവാസി ഇന്ത്യക്കാരോട് അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന എയര്‍ ഇന്ത്യയോട് യോജിക്കാന്‍ കഴിയില്ല. നേരത്തെ എയര്‍ കേരള എക്സ്പ്രസിന് അനുമതി തേടിയപ്പോള്‍ കുഞ്ഞത് 20 വിമാനങ്ങള്‍ ഉണ്ടെങ്കിലേ വിദേശ സര്‍വീസിന് അനുമതി നല്‍കൂവെന്നാണ് അറിയിച്ചത്. ആഭ്യന്തര സര്‍വീസ് നടത്തി അഞ്ച് വര്‍ഷത്തെ പരിചയവും വേണമെന്ന് നിര്‍ദേശിച്ചു. ഇത് രണ്ടും സാധാരണ കമ്പനികള്‍ക്കുള്ള നിബന്ധനകളാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ ആസ്ഥാനം കൊച്ചിയില്‍നിന്ന് മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കാറിന്‍െറ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും വി.ഡി.സതീശന്‍റ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

0 comments:

Post a Comment