പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതിയില്ലെന്ന് കേന്ദ്രം

Monday, July 23, 2012

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന് 12.36 ശതമാനം നികുതി ഉണ്ടാകുമെന്ന് വിവിധ കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം. നികുതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി. ജോസഫ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ധനകാര്യ വകുപ്പിന്‍െറ സര്‍ക്കുലര്‍ അടക്കം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് കത്ത് നല്‍കുകയും ചെയ്തു. വിദേശത്തുനിന്ന് അയക്കുന്ന പണത്തിന് സേവനനികുതി വരില്ലെന്ന് ധനമന്ത്രാലയത്തിന്‍െറ സര്‍ക്കുലറില്‍ പറയുന്നു. സേവനത്തില്‍ പണത്തിന്‍െറ കൈമാറ്റം ഉള്‍പ്പെടുത്തിയിട്ടില്ല. അയക്കലാണ് നടക്കുന്നതെന്നതിനാല്‍ അത് സേവനത്തിന്‍െറ പരിധിയില്‍ വരുന്നില്ല. അതിനാല്‍ സേവനനികുതിയും ഉണ്ടാവില്ല. പ്രവാസികള്‍ പണം അയക്കുന്നതിന് ഈടാക്കുന്ന ചാര്‍ജുകള്‍ക്കും സേവന നികുതി വരില്ല. അയക്കുന്ന നടപടികള്‍ രാജ്യത്തിന് പുറത്താണ് നടക്കുന്നതെന്നതിനാല്‍ സേവന നികുതി വരില്ല. അയക്കുന്ന പണം വാങ്ങുന്ന വിദേശ ബാങ്കോ ധനകാര്യ സ്ഥാപനമോ ആണെങ്കിലും അതിന്‍െറ പേരില്‍ ഇവിടെ സേവന നികുതി ചുമത്തില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

0 comments:

Post a Comment