എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Saturday, July 2, 2011

മലപ്പുറം: എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. കലക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.
ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകള്‍ കൂടി രൂപവത്കരിക്കുക, വിദ്യാഭ്യാസ അവകാശ പത്രിക അംഗീകരിക്കുക, സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജില്ലക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുക, സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. പെണ്‍കുട്ടികളടക്കം നൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ച് കലക്ടറേറ്റ് കവാടത്തിനുമുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തള്ളിക്കയറാനുള്ള ശ്രമത്തിനിടെ ബാരിക്കേഡ് മറിഞ്ഞുവീണു. ഇതോടെ കലക്ടറേറ്റ് വളപ്പിലേക്ക് ഇരച്ചുകയറിയ വിദ്യാര്‍ഥികളെയാണ് പൊലീസ് വിരട്ടിയോടിച്ചത്.

0 comments:

Post a Comment