• Moyin Kutty Vaidyar Smarakam

    Kondotty is the birth place of Mappila Songs legend Moyin kutty Vaidyar.

  • Sri Padmanabha temple

    Antique treasures worth 90,000 Crores INR has been found out from Sree Padhmanabha Swami Temple

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

  • Vicaris Vacanti Vestibulum

    Mauris eu wisi. Ut ante ui, aliquet neccon non, accumsan sit amet, lectus. Mauris et mauris duis sed assa id mauris.

ഇ.എം.ഇ.എ കോളേജിനു ഇന്ന് അവധി

Sunday, July 3, 2011 0 comments

കൊണ്ടോട്ടി : ഇ.എം.ഇ.എ കോളേജിലെ ജീവനക്കാരന്റെ മരണത്തെതുടര്‍ന്ന് തിങ്കളാഴ്ച കോളേജിനു അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു .

കൊണ്ടോട്ടി മണ്ഡലം വികസന സെമിനാര്‍ ഇന്ന്

0 comments

കൊണ്ടോട്ടി: മണ്ഡലത്തില്‍ പുതിയ വികസന പ്രവര്‍ത്തികള്‍ കണ്ടെത്തി അവയുടെ മുന്‍ഗണന നിശ്ചയിക്കുന്നതിന് തിങ്കളാഴ്ച രാവിലെ പത്തിന് മോയിന്‍ കുട്ടി വൈദ്യാര്‍ സ്മാരകത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കുമെന്നു കെ . മുഹമ്മതുണ്ണി ഹാജി എം.എല്‍ .എ അറിയിച്ചു . ത്രിതല പഞ്ചായത്ത്‌ സാരഥികളും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദോഗസ്ഥർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ച തോടിന് കുറുകെ നബാര്‍ഡ് സഹായത്തോടെ പാലം

Saturday, July 2, 2011 0 comments

തേഞ്ഞിപ്പലം: വിദ്യാര്‍ഥിനി ഒഴുക്കില്‍പെട്ട് മരിച്ച പുത്തൂര്‍പള്ളിക്കല്‍ പാത്തിക്കുഴിയില്‍ നബാര്‍ഡ് സഹായത്തോടെ പാലം പണിയുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിനുവേണ്ടി സര്‍വേ, ബോറിങ്, മണ്ണ് പരിശോധന, അലൈന്‍മെന്റ്, രൂപരേഖ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കാന്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജിന് മന്ത്രി നിര്‍ദേശം നല്‍കി.
മൂന്നരക്കോടിയോളം രൂപ ചെലവഴിച്ചായിരിക്കും പാലം പണിയുക. പള്ളിക്കല്‍, പെരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാലം. ഇരുകരയിലും അപ്രോച്ച് റോഡുകള്‍ നിര്‍മിച്ചിട്ട് പതിറ്റാണ്ടോളമായി. ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ പുത്തൂര്‍പള്ളിക്കല്‍ വി.പി.കെ.എം.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി അസ്‌ന ലുലു ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. ഇതോടെയാണ് പാലത്തിന് വേണ്ടി വീണ്ടും ആവശ്യം ശക്തമായതും എം.എല്‍.എ ഇടപെട്ട് പാലത്തിന് ശ്രമം തുടങ്ങിയതും. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, മുന്‍ പി.എസ്.സി അംഗം ഡോ. വി.പി. അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, മുസ്തഫ തങ്ങള്‍, കള്ളിയില്‍ ഫിറോസ്, ജില്ലാ പഞ്ചായത്തംഗം എ.കെ. അബ്ദുറഹ്മാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ശുക്കൂര്‍, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. വത്സല, ജയനിദാസ്, കെ.എം. ചെറീത്, കെ. കലാം എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

എസ്.ഐ.ഒ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

0 comments

മലപ്പുറം: എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. കലക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.
ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകള്‍ കൂടി രൂപവത്കരിക്കുക, വിദ്യാഭ്യാസ അവകാശ പത്രിക അംഗീകരിക്കുക, സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ജില്ലക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കുക, സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. പെണ്‍കുട്ടികളടക്കം നൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ച് കലക്ടറേറ്റ് കവാടത്തിനുമുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തള്ളിക്കയറാനുള്ള ശ്രമത്തിനിടെ ബാരിക്കേഡ് മറിഞ്ഞുവീണു. ഇതോടെ കലക്ടറേറ്റ് വളപ്പിലേക്ക് ഇരച്ചുകയറിയ വിദ്യാര്‍ഥികളെയാണ് പൊലീസ് വിരട്ടിയോടിച്ചത്.

ശിഹാബ് തങ്ങളുടെ സ്മാരകമായി ജില്ലയില്‍ 151 വീടുകള്‍ നിര്‍മിക്കും

0 comments

മലപ്പുറം: ശിഹാബ് തങ്ങളുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ ശിഹാബ് തങ്ങള്‍ ഭവനപദ്ധതി എന്നപേരില്‍ 151 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി. ഇവയുടെ ശിലാസ്ഥാപനം ആഗസ്റ്റ് അഞ്ചിന് വൈകീട്ട് നാലിന് നടക്കും.
വിദ്യാര്‍ഥികളെ തെരുവിലിറക്കി സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഇടതുനീക്കം ഹീനമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഒരു രൂപ അരി ലഭിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബി.പി.എല്‍ ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ലഭിക്കാന്‍ നടപടി വേണമെന്ന്  ആവശ്യപ്പെട്ടു.
യു.ഡി.എഫ് സര്‍ക്കാറിന്റെ ജനപ്രിയ പരിപാടികള്‍ വിശദീകരിക്കുന്നതിനും ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ സമരങ്ങള്‍ തുറന്നുകാണിക്കുന്നതിനുമായി ജൂലൈ 22ന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കും. പരിപാടികള്‍ വിശദീകരിക്കുന്നതിന് ജൂലൈ പത്ത്, 17 തീയതികളില്‍ ജില്ലയില്‍ നാല് മേഖലാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും.
ജുലൈ അവസാന വാരം നിലമ്പൂരില്‍ ബനാത്ത്‌വാല അനുസ്മരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.വി. മുഹമ്മദ് അരീക്കോട് അധ്യക്ഷത വഹിച്ചു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, പി.എം.എ. സലാം, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. ഇബ്രാഹിം നന്ദി പറഞ്ഞു.

പത്മനാഭസ്വാമി ക്ഷേത്രം: മൂല്യം 90,000 കോടി കവിഞ്ഞു

0 comments

ഇന്ത്യയിലെ ഏറ്റവും ധനികമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള നിലവറയുടെ പരിശോധന പൂര്‍ത്തിയായപ്പോള്‍ അമൂല്യവിഗ്രഹവും വിലമതിക്കാനാകാത്ത രത്‌നശേഖരവും കണ്ടെത്തി. ആറ് ദിവസമായി നീളുന്ന പരിശോധനയില്‍ ഇതുവരെ കണ്ടെത്തിയ സ്വര്‍ണത്തിന്റെയും രത്‌നങ്ങളുടേയും മൂല്യം 90,000 കോടി രൂപ കവിയുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ പൈതൃകമൂല്യം തിട്ടപ്പെടുത്തിയിട്ടില്ല.



എ അറയുടെ പരിശോധനയാണ് ശനിയാഴ്ച പൂര്‍ത്തിയായത്. വര്‍ഷങ്ങളായി തുറക്കാതിരുന്ന ബി അറയും നിത്യപൂജക്കുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്ന മറ്റൊരു അറയുമാണ് ഇനി പരിശോധിക്കാനുള്ളത്. കഴിഞ്ഞദിവസം എ അറയുടെ 75 ശതമാനത്തോളം പരിശോധനമാത്രമാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നത്. തുടര്‍പരിശോധനയാണ് ഇന്നലെ നടന്നത്. വൈകുന്നേരം അഞ്ച് മണിയോടെ ഈ നിലവറയുടെ പരിശോധന പൂര്‍ത്തിയാക്കി. ഈ അറയില്‍ നിന്നാണ് മഹാവിഷ്ണുവിന്റെ അമൂല്യവിഗ്രഹം കണ്ടെത്തിയത്. നാലര അടി പൊക്കമുള്ള വിഗ്രഹത്തില്‍ ആയിരത്തിലധികം അപൂര്‍വ രത്‌നങ്ങള്‍ പതിച്ചിട്ടുണ്ട്. രത്‌നക്കല്ലിന്റെ മൂന്ന് ചിരട്ടകളാണ് കണ്ടെത്തിയത്. നവരത്‌നങ്ങളാണ് വിഗ്രഹത്തില്‍ പതിച്ചിട്ടുള്ളതില്‍ ഏറെയും. 500 കോടിയിലധികം രൂപയുടെ മതിപ്പാണ് ഈ വിഗ്രഹത്തിന് കണക്കാക്കുന്നത്. വര്‍ഷങ്ങളായി അറയില്‍ സൂക്ഷിച്ചതിനാല്‍ ചില കേടുപാടുകള്‍ വിഗ്രഹത്തിന് സംഭവിച്ചിട്ടുണ്ടെന്നാണറിയുന്നത്. ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ആരാധനാമൂര്‍ത്തിയായിരുന്നതോ, അല്ലെങ്കില്‍ ഏതെങ്കിലും രാജാക്കന്മാര്‍ നേര്‍ച്ചയായി സമര്‍പ്പിച്ചതോ ആകാമെന്ന് വിലയിരുത്തപ്പെടുന്നു.

സ്വര്‍ണ വളകള്‍, മാലകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹം മുഴുവന്‍ രത്‌നങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. 35 കിലോഗ്രാം തൂക്കമുള്ള തങ്കഅങ്കിയും കണ്ടെത്തി. ഇതിന് 18 അടി നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. 25 കിലോഗ്രാം വീതം തൂക്കമുള്ള നാല് അരപ്പട്ടകള്‍ കണ്ടെടുത്തിട്ടുണ്ട്. വിഗ്രഹത്തിന്റെ നെഞ്ചിലിടുന്ന പത്തോളം പ്രത്യേക സ്വര്‍ണമാലകള്‍, നാഗത്തിന്റെ ആകൃതിയിലുള്ള പ്രത്യേക മാലകള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.

ഇതിന് പുറമെ 15 കിലോഗ്രാം വീതം ഭാരമുള്ള 25 ഓളം മാലകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഒരുകിലോയോളം വരുന്ന ആള്‍രൂപവും കൃഷ്ണദേവരായരുടെ കാലത്തുള്ളതുള്‍പ്പെടെ നിരവധി സ്വര്‍ണനാണയ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. രാജഭരണകാലത്ത് ശിക്ഷിക്കപ്പെടുമ്പോള്‍ പ്രായശ്ചിത്തമായി സമര്‍പ്പിക്കാറുള്ള സ്വര്‍ണചങ്ങലകള്‍, മരതകം, പുഷ്യരാഗം തുടങ്ങിയ അപൂര്‍വ രത്‌നക്കല്ലുകള്‍ തുടങ്ങിയവ ക്ഷേത്രത്തിലെ എ അറയിലെ നിധിശേഖരത്തില്‍ ഉള്‍പ്പെടും. സ്വര്‍ണനാണയങ്ങള്‍ കിഴികെട്ടിയ നിലയിലായിരുന്നു.

സുപ്രീംകോടതി നിയോഗിച്ച മുന്‍ ജഡ്ജിമാരായ എം.എന്‍. കൃഷ്ണന്‍, സി.എസ്. രാജന്‍, ആഭ്യന്തരസെക്രട്ടറി കെ.ജയകുമാര്‍, പുരാരേഖ വകുപ്പ്ഡയറക്ടര്‍ റെജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് എ അറയുടെ പരിശോധന നടത്തിയത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള ബി നിലവറയുടെ പരിശോധനയും ദിവസേനയുള്ള ക്ഷേത്രകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ വെക്കുന്ന ഇ അറയുടേയും പരിശോധനയാണ് ശേഷിക്കുന്നത്.

ഞായറാഴ്ച പരിശോധനയില്ല. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഇ അറയുടെ പരിശോധന നടക്കുമെന്നാണ് വിവരം. ക്ഷേത്രനട അടക്കുന്ന ഉച്ചക്ക് 12 നും നാലിനും ഇടയില്‍ മാത്രമേ ഈ അറയുടെ പരിശോധന നടത്താനാകൂ.

ബി അറയുടെ പരിശോധന വൈകുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ ബി അറയുടെ രണ്ട് വാതിലുകള്‍ തുറന്നെങ്കിലും ഉരുക്കുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ സാധിച്ചില്ല. ഇരുമ്പ് കട്ടര്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ ഉരുക്ക്കവാടത്തിലെ പൂട്ട് പൊളിക്കാന്‍ സാധിക്കുമോയെന്ന വിലയിരുത്തലും നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സുപ്രീംകോടതിയുടെ അനുമതിയോടെ മാത്രം നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇതുവരെ നടന്ന പരിശോധനയുടെ വിശദാംശങ്ങളടങ്ങിയ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചശേഷം കോടതിയുടെ അനുമതിയോടെയാകും ബി കല്ലറ തുറക്കുന്നത്.

അതിനിടെ പരിശോധനക്കെതിരെ ഭക്തരുടെ പ്രതിഷേധം വ്യാപകമാകുകയാണ്. പരാതിക്കാരനായ ടി.പി. സുന്ദരരാജനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇദ്ദേഹത്തിന്റെ വീടിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്നതിലും കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

English idioms : [Develop Your English Series I ]

0 comments

Idioms

It is an expression, word, or phrase that has a figurative meaning that is comprehended in regard to a common use of that expression that is separate from the literal meaning or definition of the words of which it is made. There are more than 25,000 idiomatic expressions in the English language. This article introduces you to some of them which can be used while speaking English.

  • Pulling your leg ( Simply joking , not serious )
  • Out of sight,out of mind ( forget about something)
  • Roll out the Red carpet ( Give warm welcome to someone )
  • On top of the World ( Feel great )
  • a slip of the Tongue ( An error saying )
  • second nature   ( become an habit )
  • Wit's end   ( cant comeup with a solution)
  • On the fence  ( not yet decided which to choose )
  • A Dime A Dozen ( very common, not very special )
  • Par for the course  (is what is normal and acceptable for a particular situation )
  • bite your tongue  ( keep yourself quiet and not say what you want to say.)
  • Fixed In Your Ways ( not wanting to change how you do things ... )
  • The Writing On The Wall ( the signs of a coming change ... )
  • Out On The Town ( to go out and enjoy yourselves ... )
  • Preaching To The Choir ( trying to make believers out of people who already believe ... )
  • The Sky Is The Limit ( the possibilities are endless ... )
  • Mad As A Hatter ( a person who is crazy ... )
  • Don't Put All Your Eggs In One Basket ( don't risk everything all at once ... )
  • Beating Around The Bush ( talking about something indirectly ... )
  • Off Limits ( it is not okay to go to that place ... )
  • The Pros And Cons ( the reasons for and against it; the good and bad aspects ... )
  • A Blessing In Disguise ( a good thing that you don't recognize at first ... )
  • It Takes Two To Tango ( when two people have a conflict, both people are at fault ... )
  • Out And About ( out and at different places ... )
  • Great minds think alike ( When you and another person think the same thing at the same time, one of you might say, Great minds think alike.)
  • Word Of Mouth ( news that travels from person to person ... )
  • Cross Your Fingers ( hoping it happens that way ... )
  • Everything But Kitchen Sink ( almost everything has been included ... )
  • Under The Gun ( under a lot of pressure to get something done ... )
  • You Can't Judge A Book By Its Cover ( don't make judgments based only on appearances ... )
  • the bigger they are the harder they fall  (means that it is more difficult to beat stronger opponents, but we can beat them, and when they lose they suffer a bigger loss)
  • "in(s) and out(s)"  ( the way you know something when you know it very well. Eg: I know this city in and out )
  • Rock The Boat ( do something that risks upsetting a group situation ... )
  • All In The Same Boat ( facing the same challenges and needing to work together ... )
  • Going Against The Grain ( making things difficult by acting against the wishes of others ... )